Varayan Trailer : വൈദികനായി സിജു വില്‍സണ്‍; നി​ഗൂഢത നിറച്ച് 'വരയൻ' ട്രെയിലർ

ഏറെ നി​ഗൂഢതകൾ നിറച്ചുകൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. 

siju wilson Varayan movie Trailer

സിജു വിൽസണിനെ (Siju Wilson) നായകനാകുന്ന വരയൻ (Varayan) എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തിൽ എത്തുന്നത്. ഏറെ നി​ഗൂഢതകൾ നിറച്ചുകൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. 

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസണോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം പകര്‍ന്നിരിക്കുന്നു. തിരക്കഥ ഫാ. ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ, രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. മെയ്‌ 20ന്‌ കേരളമെമ്പാടുമുള്ള തിയറ്ററുകളില്‍ വരയന്‍ പ്രദര്‍ശനത്തിനെത്തും. സത്യം സിനിമാസ്‌ ആണ് വിതരണം. പിആർഒ എ എസ് ദിനേശ്.

കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ്, പേര് പുറത്തുവിട്ട് ഗൗതം കിച്‍ലു

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാള്‍- ഗൗതം കിച്‍ലു ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തിരുന്നു. കുഞ്ഞിന്റെ പേരും ഗൗതം കിച്‍ലു സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു (Kajal Aggarwal- Gautam Kitchlu).

നീൽ കിച്ച്‌ലുവിന്റെ ജനനം അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും ഗൗതം കിച്‍ലു എഴുതിയിരിക്കുന്നു. ഒട്ടേറെ പേര്‍ ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാതാപിതാക്കളായ കാജലിനും ഗൗതമിനും അഭിനന്ദനങ്ങള്‍ എന്ന നടി താര ശര്‍മ എഴുതിയിരിക്കുന്നു.

ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും കാജല്‍ അഗര്‍വാള്‍ അഭിനയത്തില്‍ സജീവമാണ്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ'യാണ് കാജല്‍ അഗര്‍വാളിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദുല്‍ഖര്‍ നായകനായ ചിത്രം 'ഹേയ് സിനാമിക'യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios