'വീണ്ടും പേടിപ്പിക്കാന്‍ എത്തുന്നു': സ്ത്രീ 2 ടീസര്‍ പുറത്തിറങ്ങി

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Shraddha Kapoor and Rajkummar Rao are back in Stree 2 teaser vvk

മുംബൈ: ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു സ്ത്രീ. അമർ കൗശിക് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. മഡോക്ക് പ്രൊഡക്ഷന്‍റെ ഹൊറര്‍ ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രമാണ് സ്ത്രീ 2. സ്ത്രീക്ക് പുറമേ ഭീഡിയ (2022), മുഞ്ജ്യ (2024) എന്നീ ചിത്രങ്ങളും ഇറങ്ങിയിരുന്നു. ഈ ചിത്രങ്ങളുടെ അവസാനം സ്ത്രീ2 വിന്‍റെ സൂചന നല്‍കിയിരുന്നു.

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.തമന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ ആദ്യ ഹിന്ദി ചിത്രമാണ് സ്ത്രീ 2. അരമനൈ 4 ആണ് തമന്നയുടെ അവസാനം റിലീസായ ചിത്രം.

രാജ്കുമാര്‍ റാവുവിന്‍റെയും ശ്രദ്ധയുടെയും ഓൺ-സ്ക്രീൻ കെമിസ്ട്രി കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഇപ്പോള്‍ ഇറങ്ങിയ ടീസറിലുണ്ട്. രാജ്കുമാര്‍ റാവുവിന്‍റെ കഥാപാത്രമായ വിക്കി ഒരു ഇരുണ്ട ഇടവഴിയിൽ നിൽക്കുമ്പോൾ പേടിച്ചു വിറയ്ക്കുന്നിടത്താണ് ടീസർ അവസാനിക്കുന്നത്. അവൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു പ്രേതത്താൽ ആക്രമിക്കപ്പെടുന്നത് അവസാനം കാണാം. പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു ക്ലൈമാക്സായിരുന്ന സ്ത്രീക്ക് ഉണ്ടായത്. അതിന്‍റെ തുടര്‍ച്ച ചിത്രം നല്‍കുമോ എന്നാണ് പ്രേഷകര്‍ ഉറ്റുനോക്കുന്നത്. 

സ്ത്രീ ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും. ദിനേശ് വിജൻ്റെ മഡോക്ക് ഫിലിംസാണ് അമർ കൗശിക് സംവിധാനം ചെയ്യുന്ന സ്ട്രീ 2 നിർമ്മിക്കുന്നത്. അക്ഷയ് കുമാറിന്‍റെ അടക്കം വലിയ ചിത്രങ്ങള്‍ റിലീസാകുന്ന ദിവസം തന്നെയാണ് സ്ത്രീ 2വും എത്തുന്നത്. അതിനാല്‍ ചിത്രത്തിന്‍റെ വിജയം എങ്ങനെയായിരിക്കും എന്ന് കാത്തിരുന്നു കാണാം. 

'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി

തുടക്കത്തിലെ ഇഴച്ചിന് ശേഷം 'ചന്ദു ചാമ്പ്യൻ' ശരിക്കും ചാമ്പ്യനാകുന്നോ?: കളക്ഷന്‍ വിവരങ്ങള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios