'അല വൈകുണ്ഠപുരമുലോ' റീമേക്കുമായി കാര്‍ത്തിക് ആര്യന്‍; 'ഷെഹ്‍സാദ' ട്രെയ്‍ലര്‍

3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ കോമഡിയിലും ആക്ഷനിലുമൊക്കെ ശോഭിക്കുന്ന യുവതാരത്തെ കാണാം

Shehzada trailer kartik aaryan  Ala Vaikunthapurramuloo remake Kriti Sanon

ബോളിവുഡില്‍ താരമൂല്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് കാര്‍ത്തിക് ആര്യന്‍. കൊവിഡിനു ശേഷം ബോളിവുഡിന് ലഭിച്ച പല സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു കാര്‍ത്തിക് ആര്യന്‍ നായകനായ ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 2. രണ്ട് മാസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയോളം നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ വിജയം ആവര്‍ത്തിക്കാന്‍ ഒരു പുതിയ ചിത്രവുമായി എത്തുകയാണ് കാര്‍ത്തിക്. ആക്ഷന്‍- ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ധവാന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം.

ആക്ഷന്‍- ഡ്രാമ ചിത്രമാണെങ്കിലും കോമഡിയും റൊമാന്‍സുമൊക്കെ അടങ്ങിയ ഫുള്‍ എന്‍റര്‍ടെയ്നര്‍ ആണ് ചിത്രം. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ കോമഡിയിലും ആക്ഷനിലുമൊക്കെ ശോഭിക്കുന്ന യുവതാരത്തെ കാണാം. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം പ്രീതം. ടി സിരീസ്, അല്ലു എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. രോഹിത് ധവാന്‍റേതാണ് അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ALSO READ : സംഭവം ഇരുക്ക്! 'തുനിവ്' റിവ്യൂ

Latest Videos
Follow Us:
Download App:
  • android
  • ios