ആക്ഷന്‍ ത്രില്ലറുമായി ജി വി പ്രകാശ് കുമാര്‍, ഗൗതം മേനോന്‍; 'സെല്‍ഫി' ട്രെയ്‍ലര്‍

വൈകാതെ തിയറ്ററുകളില്‍

Selfie Official Trailer G V Prakash Kumar Gautham Vasudev Menon Mathi Maran

ജി വി പ്രകാശ് കുമാര്‍ നായകനാവുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സെല്‍ഫി'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ഗൗതം വസുദേവ് മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'കണ്‍ഫെഷന്‍സ് ഓഫ് ആന്‍ എന്‍ജിനീയര്‍' എന്ന് ടാഗ് ലൈന്‍ ഉള്ള ചിത്രം നായകനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ നാല് വര്‍ഷത്തെ പാഠ്യേതര ജീവിതത്തെ പിന്തുടരുകയാണ്.

വരുമാനത്തിനുവേണ്ടി മാനേജ്‍മെന്‍റ് സീറ്റുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ് ജി വി പ്രകാശ് കുമാറിന്‍റെ കഥാപാത്രം. ഈ മേഖലയുടെ ഇരുണ്ട വഴികളെക്കുറിച്ച് ചിത്രം പറയുന്നു. നവാഗത സംവിധായകനായ മതിമാരനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വെട്രിമാരന്‍റെ മുന്‍ അസോസിയേറ്റ് ആണ് ഇദ്ദേഹം. ബിഗില്‍ ഫെയിം വര്‍ഷ ബൊല്ലമ നായികയാവുന്ന ചിത്രത്തില്‍ വാഗൈ ചന്ദ്രശേഖര്‍, ഡി ജി ഗുണനിധി, തങ്കദുരൈ, സുബ്രഹ്മണ്യം ശിവ, സാം പോള്‍, വിദ്യ പ്രദീപ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിഷ്‍ണു രംഗസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് എസ് ഇളയരാജ. ജി വി പ്രകാശ് കുമാര്‍ തന്നെയാണ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. സംഘട്ടനം റാംബോ വിമല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios