വേറിട്ട ഭാവത്തില്‍ നിവിന്‍ പോളി; 'സാറ്റര്‍ഡേ നൈറ്റ്' ടീസര്‍
റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന രണ്ടാം ചിത്രം
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സ്വഭാവം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. . പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രവുമായിരിക്കും ചിത്രത്തിലെ നായകന്‍. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ഭാസ്കറിന്‍റേതാണ് രചന. ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അസ്‌ലം കെ പുരയിൽ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ് ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ് കാറ്റലിസ്റ്റ്, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി. നാല് വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്ന മറ്റൊരു ചിത്രം എത്തുന്നത്.