പഞ്ചാബി പൊലീസ് വേഷത്തിൽ സൽമാൻ; 'അന്തിം' ട്രെയിലറെത്തി

സൽമാൻ ഖാൻ പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം 'അന്തിം ദി ഫൈനൽ ട്രൂത്ത്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

Salman Khan in Punjabi police uniform The trailer anthim has arrived

സൽമാൻ ഖാൻ പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം 'അന്തിം ദി ഫൈനൽ ട്രൂത്ത്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മഹേഷ് മഞ്ജരേക്കറാണ് സംവിധാനം. സൽമാന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമ്മയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഞ്ചാബി പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൽമാൻ എത്തുന്നത്. 

സൽമാൻ ഖാൻ ഫിലിംസ് ബാനറിൽ താരം തന്നെയാണ് ചിത്രത്തിന്റെ നിർമാണവും.  സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ വിതരണം. പ്രഗ്യ ജയ്‍സ്വാള്‍, ജിഷു സെന്‍ഗുപ്‍ത, നികിതിന്‍ ധീര്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഒപ്പം തന്നെ  അതിഥി താരമായി വരുണ്‍ ധവാൻ വേഷമിടുന്നു എനതും മറ്റൊരു പ്രത്യേകതയാണ്.

ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായകന്‍. തന്‍റെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് അദ്ദേഹത്തിന്‍റെ മിഷന്‍. ഒരു ഗ്യാങ്സ്റ്റര്‍ ആണ് ആയുഷ് ശര്‍മ്മയുടെ കഥാപാത്രം.

ചിത്രം നവംബർ 26–ന് തിയറ്ററുകളിലെത്തും. ഈ വര്‍ഷം ജനുവരിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ജൂലൈയില്‍ പാക്കപ്പ് ആയിരുന്നു. പ്രവീണ്‍ തര്‍ദെയുടെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കിയാണ് മഹേഷ് മഞ്ജ്‍രേക്കര്‍ ചിത്രം ഒരുക്കുന്നത്.

സല്‍മാന്‍ ഖാന്‍  നായകനായെത്തിയ കഴിഞ്ഞ ചിത്രം ഇന്ത്യയില്‍ തിയറ്ററുകളിലല്ല, മറിച്ച് ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ് ആയത്. പ്രഭുദേവയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ 'രാധെ' ആയിരുന്നു ആ ചിത്രം. 'ഹൈബ്രിഡ് റിലീസ്' മാതൃകയില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ ഒടിടിയിലും വിദേശത്ത് തിയറ്റര്‍ റിലീസും ആയിരുന്നു. എന്നാല്‍ 'അന്തിം'  ഇന്ത്യയിലും തിയറ്റര്‍ റിലീസ് ആണ്. 

Latest Videos
Follow Us:
Download App:
  • android
  • ios