Sabaash Chandrabose teaser : വിഷ്‍ണു ഉണ്ണികൃഷ്‍ണനൊപ്പം ജോണി ആന്‍റണി; 'സബാഷ് ചന്ദ്രബോസ്' ടീസര്‍
കോമഡി ട്രാക്കിലൂടെ സഞ്ചരിക്കുന്ന ചിത്രം
വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ (Vishnu Unnikrishnan), ജോണി ആന്‍റണി (Johny Antony) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് (V C Abhilash) സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസി'ന്‍റെ (Sabaash Chandrabose) ടീസര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ കോമഡി ട്രാക്ക് വ്യക്തമാക്കുന്നതാണ് ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസര്‍. ടൊവീനോ തോമസ് ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തിറക്കിയത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍.
ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പനാണ് നിര്‍മ്മാണം. കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, ഡിഐ ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, നൃത്തസംവിധാനം സ്പ്രിംഗ്, സംഘട്ടനം ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി.