"റോക്കി ഔര്‍ റാണി കീ പ്രേം കഹാനി" : ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ പടം - ടീസര്‍

തന്‍റെ സ്ഥിരം ശൈലിയില്‍ ഗംഭീരമായി സംവിധായകന്‍ എന്ന നിലയില്‍ തിരിച്ചുവരവിനായി കരണ്‍ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്.

Rocky Aur Rani Kii Prem Kahaani official teaser vvk

മുംബൈ: രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.  ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ചിത്രത്തിന്‍റെ പ്ലോട്ട് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാണ്.

തന്‍റെ സ്ഥിരം ശൈലിയില്‍ ഗംഭീരമായി സംവിധായകന്‍ എന്ന നിലയില്‍ തിരിച്ചുവരവിനായി കരണ്‍ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. 2016-ലെ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്‍റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്ലിക്സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍  രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.

ബോളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും മനസില്‍ കാണുന്ന മ്യൂസിക്ക് ലൌ ഡ്രാമയായിരിക്കും ചിത്രം എന്ന് നേരത്തെ കരണ്‍ അറിയിച്ചിരുന്നു. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടത്. ബോളിവുഡില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന തന്‍റെ പ്രിയ സുഹൃത്തിന് ആശംസ നേര്‍ന്നാണ് ടീസര്‍ ഷാരൂഖ് പുറത്തുവിട്ടത്. 

ജയാ ബച്ചൻ, ധർമേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ ഇതിഹാസങ്ങൾ ചിത്രത്തിലെ സഹതാരങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍വീര്‍ സിംഗിന്‍റെയും ആലിയയുടെയും പ്രണയം തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. 

വന്‍ പരാജയമായ സർക്കസിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്. ആലിയ അവസാനമായി അഭിനയിച്ചത് ബ്രഹ്മാസ്ത്രയിലാണ്. ഈ വർഷം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ ഹോളിവുഡിൽ ആലിയ അരങ്ങേറ്റം കുറിക്കുന്നണ്ട് ഇതിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവർ ചേർന്നാണ് റോക്കി ഔർ റാണി കീ പ്രേം കഹാനി എഴുതിയിരിക്കുന്നത്. ഇഷിത മൊയ്‌ത്രയുടെതാണ് ചിത്രത്തിന്‍റെ സംഭാഷണങ്ങൾ, പ്രീതത്തിന്‍റെയാണ് സംഗീതം, അമിതാഭ് ഭട്ടാചാര്യ ഗാനങ്ങള്‍ക്ക് വരികൾ എഴുതുന്നത്.  ജൂലൈ 28 ന് സിനിമ തീയറ്ററുകളിൽ എത്തും.

നേപ്പാളില്‍ 'ആദിപുരുഷ്' ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം; കാരണം ഇതാണ്


 

Latest Videos
Follow Us:
Download App:
  • android
  • ios