അനധികൃത സ്വത്ത് സമ്പാദനക്കേസ്: റോബർട്ട് വദ്ര എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിനെത്തിയില്ല

ഭക്ഷ്യവിഷബാധയെത്തുടർന്ന് ആരോഗ്യം മോശമായതിനാൽ വദ്ര വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ചോദ്യം ചെയ്യലിനെത്താത്തതെന്നും വദ്രയുടെ അഭിഭാഷകൻ പറഞ്ഞു

robert vadera did not report infront of enforcement for Interrogation


ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിനായി റോബർട്ട് വദ്ര എത്തിയില്ല. ഭക്ഷ്യവിഷബാധയെത്തുടർന്ന് ആരോഗ്യം മോശമായതിനാൽ വദ്ര വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ചോദ്യം ചെയ്യലിനെത്താത്തതെന്നും വദ്രയുടെ അഭിഭാഷകൻ പറഞ്ഞു.

ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. 

എന്നാല്‍, ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വദ്രയെ ചോദ്യം ചെയ്തത്. ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മൂന്ന് വില്ലകള്‍,  ആഡംബര ഫ്ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍ നടന്നതെന്നും ഇവര്‍ പറയുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios