വീണ്ടും 'മാസ് മഹാരാജ്'; രവി തേജയുടെ 'മിസ്റ്റര്‍ ബച്ചന്‍' ടീസര്‍ എത്തി
രവി തേജയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെ ചിത്രം
രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്റര്‍ ബച്ചന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രം എത്തരത്തിലുള്ളതായിരിക്കുമെന്നത് കൃത്യമായി വിനിമയം ചെയ്യുന്നുണ്ട്. രവി തേജയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിച്ച ആളാണ് (ഷോക്ക്- 2006) ഹരീഷ് ശങ്കര്‍. രവി തേജയ്ക്കൊപ്പം അദ്ദേഹത്തിന്‍റെ മൂന്നാം ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍.
ഭാഗ്യശ്രീ ബോര്‍സെയും ജഗപതി ബാബുവുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയനങ്ക ബോസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മിക്കി ജെ മേയര്‍ സംഗീതം, നിര്‍മ്മാണം ടി ജി വിശ്വ പ്രസാദ്, സഹനിര്‍മ്മാണം വിവേക് കുച്ചിബോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൃതി പ്രസാദ്, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡസൈനര്‍ ബ്രഹ്‍മ കഡാലി, സംഘട്ടനം റാം ലക്ഷ്മണ്‍, പൃഥ്വി, തിരക്കഥ രമേശ് റെഡ്ഡി, സതീഷ് വെഗെസ്ന, പ്രവീണ്‍ വര്‍മ്മ, ദത്താത്രേയ, തന്‍വി കേസരി, ചീഫ് കോ ഡയറക്ടര്‍ ബോബി ബണ്ടിഗുപ്താപു, പിആര്‍ഒ വംശി ശേഖര്‍, വിഎഫ്എക്സ് ഡെക്കാണ്‍ ഡ്രീംസ്, മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ.
രവി തേജയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍. ഈഗിള്‍ ആയിരുന്നു ആദ്യ ചിത്രം. ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും. നായികമാരുമായി സ്ഥിരമായി ഉണ്ടാവാറുള്ള ഏജ് ഗ്യാപ്പിന്‍റെ പേരില്‍ രവി തേജ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മിസ്റ്റര്‍ ബച്ചന്‍റെ മ്യൂസിക് പ്രൊമോ വീഡിയോ പുറത്തെത്തിയതിന് പിന്നാലെയായിരുന്നു അത്.
ALSO READ : മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി'യിലെ വീഡിയോ ഗാനം എത്തി