രവി തേജയുടെ ക്രൈം ത്രില്ലര്‍ രാവണാസുര; ടീസര്‍ പുറത്തിറങ്ങി

ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. 

Ravanasura Teaser: Ravi Teja impresses with various avatars vvk

ഹൈദരാബാദ്: മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്ചേര്‍സിന്‍റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. വൈകുണ്ഠപുരം എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര. 

ജയറാം അവതരിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുന്ന ഒരു പെൺകുട്ടിയുടെ മരണത്തിന്റെ ക്രൈം സീനിൽ നിന്നാണ് ടീസർ ആരംഭിക്കുന്നതായി കാണിക്കുന്നു. രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്നാൽ ഈ കഥാപാത്രത്തിൽ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ടീസറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍ എന്ന് പറയാം. 

ചിത്രത്തിൽ മേഘാ ആകാശ്, ഫാരിയ അബ്ദുള്ള, ദക്ഷ നഗർകർ, പൂജിത പൊന്നാട എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹർഷവർദൻ രാമേശ്വർ, ഭീംസ് സെസിറോലിയോ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകർ. നവീൻ നൂലി എഡിറ്റിംഗ് നിർവഹിച്ചു. രാവണാസുര 2023 ഏപ്രിൽ 8 നാണ് തിയേറ്ററുകളിൽ എത്തുന്നത്. 

ജയം രവിയുടെ 'അഖിലൻ'; ട്രെയിലർ എത്തി, ചിത്രം മാർച്ചില്‍ തിയറ്ററുകളിൽ

ഒടുവില്‍ പ്രഖ്യാപനമായി, ജൂനിയര്‍ എൻടിആര്‍ ചിത്രത്തില്‍ നായികയായി ജാൻവി കപൂര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios