തമിഴിലും മലയാളത്തിലും ത്രില്ലടിപ്പിക്കാന്‍ കാളിദാസ്; 'രജനി' ട്രെയ്‍ലര്‍

സംഗീതം ഫോർ മ്യൂസിക്സ്

rajni movie trailer kalidas jayaram Namitha Pramod saiju kurup Reba Monica John nsn

കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം രജനിയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്നു. 2 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ മലയാളത്തിലും തമിഴിലും പുറത്തിറക്കിയിട്ടുണ്ട്. 

ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണു നിര്‍വ്വഹിക്കുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് നായർ, എഡിറ്റര്‍ ദീപു ജോസഫ്, സംഗീതം ഫോർ മ്യൂസിക്സ്, സംഭാഷണം വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്, കല ആഷിക് എസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് രാഹുല്‍ രാജ് ആര്‍, പരസ്യകല 100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനോദ് പി എം, വിശാഖ് ആർ വാര്യർ, സ്റ്റണ്ട് അഷ്റഫ് ഗുരുക്കൾ, ആക്ഷൻ നൂർ, കെ ഗണേഷ് കുമാർ, സൗണ്ട് ഡിസൈൻ രംഗനാഥ്, ദി ഐ കളറിസ്റ്റ് രമേശ് സി പി, പ്രൊമോഷൻ സ്റ്റിൽസ് ഷാഫി ഷക്കീർ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ട്രെയ്‍ലര്‍ ഡീകോഡിംഗിലെ ചില കണ്ടെത്തലുകള്‍ ശരി! ഞെട്ടാന്‍ തയ്യാറാവൂ; മമ്മൂട്ടിയുടെ കഥാപാത്രവും കഥാസംഗ്രഹവും

Latest Videos
Follow Us:
Download App:
  • android
  • ios