Keedam Trailer : 'ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല തിരുത്തേണ്ടത് '; 'കീടം' ട്രെയിലർ പുറത്ത്

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെയാണ്. 

Rajisha Vijayan movie Keedam Official Trailer

ജിഷ വിജയനെ (Rajisha Vijayan) കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന കീടത്തിന്‍റെ (Keedam) ട്രെയിലർ പുറത്തെത്തി. ഖോ ഖോയ്ക്കു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 20 നു ചിത്രം തീയേറ്ററുകളില്‍ എത്തും.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെയാണ്. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ്‌ എം നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം രാകേഷ് ധരന്‍, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി, വരികൾ വിനായക് ശശികുമാർ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ ജെ പി മണക്കാട്, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം മെർലിൻ, മേക്കപ്പ് രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് ഡെയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടേഴ്സ് ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈൻ മമ്മിജോ, പ്രോമോ സ്റ്റിൽസ് സെറീൻ ബാബു. വിനീത് വേണു, ജോം ജോയ്, ഷിന്‍റോ കെ എസ് എന്നിവർ സഹനിര്‍മ്മാതാക്കളാവുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios