കൈനോട്ടക്കാരനായി പ്രഭാസ്; നിഗൂഢത ഒളിപ്പിച്ച് 'രാധേശ്യാം' ടീസര്‍

രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പൂജ ഹെഗ്‍ഡെ

Radheshyam Teaser Introducing Prabhas as Vikramaditya

പ്രഭാസ് (Prabhas) നായകനാവുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം 'രാധേശ്യാ'മിന്‍റെ ടീസര്‍ (Radheshyam Teaser) പുറത്തെത്തി. പ്രഭാസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ ടീസറാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൈനോട്ടക്കാരനാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ കഥാപാത്രം. വിക്രമാദിത്യ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സബ് ടൈറ്റിലുകളോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. 

രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പൂജ ഹെഗ്‍ഡെ ആണ്. പ്രേരണ എന്നാണ് പൂജ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. ഇടവേളയ്ക്കു ശേഷം പ്രഭാസ് പ്രണയ നായകനാവുന്ന ബഹുഭാഷാ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. യുവി ക്രിയേഷന്‍സ്, ടി സീരീസ് ബാനറുകളില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

സച്ചിന്‍ ഖേഡേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാഷ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍ നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന റസൂല്‍ പൂക്കുട്ടി, നൃത്തം വൈഭവി, വസ്ത്രാലങ്കാരം തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ സന്ദീപ്. 2022 ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

Latest Videos
Follow Us:
Download App:
  • android
  • ios