ആക്ഷനില്‍ ത്രില്ലടിപ്പിക്കാന്‍ 'പുഷ്‍പക വിമാനം'; ടീസര്‍ എത്തി

സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ രചിച്ച ചിത്രം

pushpaka vimanam malayalam movie teaser released

സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്പകവിമാനം' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, എം പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈൻ. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷൻസ്. 

സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിൻ പോളിയുടെ ഒഫിഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് (മിന്നൽ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഛായാഗ്രഹണം: രവി ചന്ദ്രൻ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ: നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പിആർഒ: ശബരി.

ALSO READ : 'മനസില്‍ നിന്ന് മായില്ല ഇത്'; 'ഉള്ളൊഴുക്കി'ന് പ്രശംസയുമായി താരങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios