Pushpa : തെലുങ്കില്‍ ഹിറ്റ് അടിക്കാന്‍ അല്ലുവിനൊപ്പം ഫഹദ്; 'പുഷ്‍പ' ട്രെയ്‍ലര്‍ ടീസര്‍

ഡിസംബര്‍ 17 റിലീസ് ആണ് ചിത്രം

Pushpa Trailer Tease allu arjun fahadh faasil dsp sukumar

ഫഹദിന്‍റെ (Fahadh Faasil) തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് 'പുഷ്‍പ' (Pushpa). സുകുമാര്‍ (Sukumar) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. ടൈറ്റില്‍ റോളിലെത്തുന്നത് അല്ലു അര്‍ജുന്‍ (Allu Arjun) ആണ്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ആറിന് എത്തും. അതിനു മുന്നോടിയായി ട്രെയ്‍ലറിന്‍റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ടീസര്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നതാണ്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു ഐപിഎസ് ഓഫീസര്‍ ആണ് ഇത്. രഷ്‍മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. കളറിസ്റ്റ് എം രാജു റെഡ്ഡി. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തും.

Latest Videos
Follow Us:
Download App:
  • android
  • ios