Prakashan Parakkatte Teaser | ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥ; 'പ്രകാശന്‍ പറക്കട്ടെ' ടീസര്‍
ധ്യാനിന്‍റെ അസോസിയേറ്റ് ആയിരുന്ന ഷഹദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
ധ്യാന്‍ ശ്രീനിവാസന്‍റെ (Dhyan Sreenivasan) രചനയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' (Prakashan Parakkatte) എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. ധ്യാനിന്‍റെ അസോസിയേറ്റ് ആയിരുന്നു ഷഹദ്. ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജുകുറുപ്പ്, ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷ സാരംഗ്, ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവി തുടങ്ങിയവര്‍ക്കൊപ്പം ധ്യാൻ ശ്രീനിവാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് ചിത്രത്തില്‍. പുതുമുഖം മാളവിക മനോജ് ആണ് നായിക.
ഫന്‍റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. മനു മഞ്ജിത്, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാന്‍റേതാണ് സംഗീതം. ചായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ ഡബ്ല്യു ടാക്കീസ്, കലാസംവിധാനം ഷാജി മുകുന്ദ്, ചമയം വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഡി ജോസ്, അസോസിയേറ്റ് ഡയറക്ടര്‍ രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഷറഫുദ്ദീന്‍, വിഷ്‍ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സുനില്‍ ടി എസ്, ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂർ, വിതരണം ഫന്‍റാസ്റ്റിക് ഫിലിംസ് റിലീസ്, വാർത്താ പ്രചരണം എ എസ് ദിനേശ്.