'പെരുമാനി'യുടെ ലോകത്തേക്ക് സ്വാ​ഗതം; വിനയ് ഫോര്‍ട്ട്, സണ്ണി വെയ്‍ന്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

ഫാന്റസി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

PERUMANI movie trailer vinay forrt sunny wayne maju

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്മാന്‍ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഏകദേശ സാരാംശം വ്യക്തമാക്കുന്നു വിധത്തിലാണ് ട്രെയ്‍ലര്‍ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് ആണ് ട്രെയ്‍ലര്‍ റിലീസ് ചെയ്തത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമ 'അപ്പൻ' എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ്. മെയ് 10 ന് ചിത്രം തിയറ്ററുകളിലെത്തും. മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസർ ദുൽഖർ സൽമാനാണ് റിലീസ് ചെയ്തത്. വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ ടീസർ കലഹങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത ഗ്രാമമാണ് പെരുമാനി എന്ന സൂചനയാണ് നൽകിയത്. പെരുമാനിക്കാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പൊതുശകടം 'പെരുമാനി മോട്ടോഴ്സ്' എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പർട്ടികളുടെ പോസ്റ്ററുകളും ടീസറിന് പിന്നാലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഈ ചായക്കടയിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.  

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം മനേഷ് മാധവൻ, ചിത്രസംയോജനം ജോയൽ കവി, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ഗാനരചന മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ് ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, കലാസംവിധാനം വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് ലാലു കൂട്ടലിട, വിഎഫ്എക്സ് സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് രമേശ്‌ അയ്യർ, ആക്ഷൻ മാഫിയ ശശി, സ്റ്റിൽസ് സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

Latest Videos
Follow Us:
Download App:
  • android
  • ios