മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍; 'പതിമൂന്നാം രാത്രി' ടീസര്‍ എത്തി

ഒക്ടോബറില്‍ തിയറ്ററുകളിലെത്തുന്ന ചിത്രം

Pathimoonnam Rathri malayalam movie new teaser shine tom chacko vishnu unnikrishnan

വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്നാം രാത്രി. ഒക്ടോബറില്‍ തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും കൊച്ചിയിലെ ഒരു കടയിലേക്ക് ജോലിക്കായി വരുന്ന മാളവിക, ഐടി കമ്പനിയിലെ ട്രെയിനർ ആയി കൊച്ചിയിലേക്ക് എത്തുന്ന വിനോദ് എബ്രഹാം, തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് പതിമൂന്നാം രാത്രി. ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും എത്തുന്നു. ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ, അസിം ജമാൽ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോന നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം ആർ എസ് ആനന്ദകുമാർ, തിരക്കഥ ദിനേശ് നീലകണ്ഠൻ, എഡിറ്റർ വിജയ് വേലുക്കുട്ടി, ആർട്ട് സന്തോഷ് രാമൻ, സംഗീതം  രാജു ജോർജ്, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ, സ്റ്റിൽസ് ഈ കട്ട്സ് രഘു, വിഎഫ്എസ് ഷിനു (മഡ് ഹൗസ്), പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് അറ്റ്ലിയർ. വിതരണം എസ് എം കെ റിലീസ്.

ALSO READ : ത്രില്ലടിപ്പിക്കാന്‍ സിജു വില്‍സണും ബാലു വര്‍ഗീസും; 'പുഷ്‍പക വിമാനം' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios