Panthrand Teaser : ലിയോ തദ്ദേവൂസിന്‍റെ മിസ്റ്റിക്കല്‍ ആക്ഷന്‍ ഡ്രാമ; പന്ത്രണ്ട് ടീസര്‍

ലോനപ്പന്‍റെ മാനോദീസയ്ക്കു ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം

Panthrand Teaser Leo Thaddeus Vinayakan Dev Mohan shine tom chacko

ലിയോ തദ്ദേവൂസ് (Leo Thaddeus) രചനയും സംവിധാനവും നിര്‍വ്വഹിച്ച പന്ത്രണ്ട് (Panthrand) എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. മിസ്റ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍, ദേവ് മോഹന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍, ലോനപ്പന്‍റെ മാനോദീസ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്. സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്കൈപാസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകരുന്നത്. 

ALSO READ : ഉണ്ണി മുകുന്ദന്‍റെ അച്ഛനും സിനിമയില്‍, സന്തോഷം പങ്കുവെച്ച് താരം

എഡിറ്റിംഗ് നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, ഡിസൈൻ പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ ടോണി ബാബു, ആക്ഷന്‍ കൊറിയോഗ്രഫി ഫീനിക്‌സ് പ്രഭു, വിഎഫ്എക്‌സ് മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ ഹരീഷ് സി പിള്ള. ജൂണ്‍ 24ന് ചിത്രം തിയറ്ററുകളിലെത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios