'മറിമായം' ടീമിന്‍റെ സിനിമ; 'പഞ്ചായത്ത് ജെട്ടി' ടീസര്‍

ക്രിഷ് കൈമൾ ഛായാഗ്രഹണം

Panchayathu Jetty malayalam movie teaser

മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തെത്തി. ജൂലൈ 26ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ കൂടാതെ അമ്പതിലധികം അഭിനേതാക്കളും എത്തുന്നു.

ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട്, പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി, ആർട്ട് സാബു മോഹൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പരസ്യകല യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ മാനേജർ അതുൽ. സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. 

വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. പിആർഒ- എ എസ് ദിനേശ്.

ALSO READ : പ്രണയവും പ്രതികാരവും നിറഞ്ഞ 'സ്പ്രിംഗ്'; സെക്കൻ്റ് ലുക്ക് എത്തി

Latest Videos
Follow Us:
Download App:
  • android
  • ios