സിജു വിൽസൺ നായകന്‍; 'പഞ്ചവത്സര പദ്ധതി' ട്രെയ്‍ലര്‍ എത്തി
സാമൂഹ്യ ആക്ഷേപഹാസ്യ ചിത്രം
കിച്ചാപ്പൂസ് എന്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതി എന്ന ചിത്രത്തിന്‍റെ ട്രെയ്ലർ റിലീസ് ആയി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ മേനോൻ നായികയാവുന്നു. സാമൂഹ്യ ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു.
വയനാട്, ഗുണ്ടൽപ്പേട്ട്, ദില്ലി എന്നിവിടങ്ങളില്‍ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 ന് ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പി പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ആൽബി, എഡിറ്റർ കിരൺ ദാസ്, ലിറിക്‌സ് റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റണ്ട് മാഫിയ ശശി, വസ്ത്രാലങ്കാരം വീണ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, വി എഫ് എക്സ് അമൽ, ഷിമോൻ എൻ എക്സ് (മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.