തിയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്ത 'ഡോ. സുനില്‍ ഐസക്'; 'പാല്‍തു ജാന്‍വര്‍' സക്സസ് ട്രെയ്‍ലര്‍

ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച മൂന്നാം ചിത്രം

Palthu Janwar Success Trailer basil joseph shammy thilakan bhavana studios

മലയാളം എക്കാലവും ഓര്‍ത്തിരിക്കുന്ന ചില ചിത്രങ്ങള്‍ ഒരുക്കിയ മൂന്നുപേര്‍ ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍. ഇവരുടെ ബാനറിന്‍റെ പേരിലെത്തിയ രണ്ട് ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയവയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇപ്പോഴിതാ ഈ ബാനറിന്‍റെ നിര്‍മ്മാണത്തിലെത്തിയ മൂന്നാം ചിത്രവും പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്‍ത പാല്‍തു ജാന്‍വര്‍ ആണ് ചിത്രം. ചിത്രത്തിന്‍റെ സക്സസ് ട്രെയ്ലര്‍ അണിയറക്കാര്‍ അവതരിപ്പിച്ചു.

ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് പി രാജന്‍ ആദ്യ ചിത്രവുമായി എത്തിയിരിക്കുന്നക്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : വെറും ഹിറ്റ് അല്ല മെഗാ ഹിറ്റ്; 'തല്ലുമാല'യുടെ ഒരു മാസത്തെ കളക്ഷന്‍ കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. ഈ വര്‍ഷത്തെ ആദ്യ ഓണം റിലീസ് ആയിരുന്നു പാല്‍തു ജാന്‍വര്‍.

Latest Videos
Follow Us:
Download App:
  • android
  • ios