ശിവന്‍ അല്ല, ശിവദൂതന്‍; 27 കട്ടുകള്‍ക്ക് ശേഷം അക്ഷയ് കുമാറിന്‍റെ 'ഒഎംജി 2' വരുന്നു: ട്രെയ്‍ലര്‍

യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

omg 2 official trailer akshay kumar Pankaj Tripathi Yami Gautam Amit Rai nsn

അക്ഷയ് കുമാറിനെ നായകനാക്കി അമിത് റായ് സംവിധാനം ചെയ്ത ഒഎംജി 2 (ഓ മൈ ഗോഡ് 2) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം 2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്‍റെ സീക്വല്‍ ആണ്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. സിബിഎഫ്സി നിര്‍ദേശപ്രകാരം 13 മിനിറ്റുകളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. 

ഒഎംജിയില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവഭഗവാന്‍ ആയിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അമിത് റായ് അങ്ങനെയാണ് തിരക്കഥയില്‍ ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയതും സിനിമ ചിത്രീകരിച്ചതും. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ശിവന്‍ എന്നതില്‍ നിന്ന് ശിവന്‍റെ സന്ദേശവാഹകനായി മാറ്റിയിരിക്കുകയാണ് ഈ നായക കഥാപാത്രത്തെ. ഉജ്ജയിനില്‍ കഥ നടക്കുന്നതായാണ് സംവിധായകന്‍ സിനിമയില്‍ കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കഥ നടക്കുന്നത് ഒരു സാങ്കല്‍പിക സ്ഥലത്താണെന്ന് മാറ്റിയിട്ടുണ്ട്. 

2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് 
നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് ഒഎംജി 2 ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ തന്നെ എത്തും ഈ ചിത്രം. ഓഗസ്റ്റ് 11 നാണ് റിലീസ്. 

ALSO READ : ബജറ്റ് 2026 കോടി! 'ഓപ്പണ്‍ഹെയ്‍മറും' 'ബാര്‍ബി'യും ചേര്‍ന്ന് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios