'ലൈലാസുര'നായി ആന്‍റണി വര്‍ഗീസ്; ലവ് ട്രാക്കുമായി 'ഓ മേരി ലൈല' ടീസര്‍

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്

Oh Meri Laila Official Teaser antony varghese Abhishek KS Dr Paul Varghese

ഒരു ആക്ഷന്‍ ഹീറോയുടെ സ്ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്‍റണി വര്‍ഗീസിന്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കിയ നായക നടനുമാണ് അദ്ദേഹം. ഇപ്പോഴിതാ അടിയും ഇടിയുമൊന്നുമില്ലാതെ ഒരു റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്‍നറുമായി എത്തുകയാണ് ആന്‍റണി. ഓ മേരി ലൈല എന്ന പേരിലെത്തുന്ന ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

ALSO READ : 'ആരും മനസില്‍ നിന്ന് പോകുന്നില്ല'; റോഷാക്ക് റിവ്യൂവുമായി വിനീത് ശ്രീനിവാസന്‍

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. 

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് ആന്‍റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന് പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്‍റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം ബോക്സ് ഓഫീസില്‍ വിജയങ്ങളുമായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios