കാക്കിയിട്ട് ഞെട്ടിക്കാന്‍ ചാക്കോച്ചന്‍; 'ഓഫീസർ ഓൺ ഡ്യൂട്ടി' ട്രെയ്‍ലര്‍ എത്തി
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്
![Officer On Duty malayalam movie trailer kunchacko boban Jithu Ashraf Shahi Kabir Officer On Duty malayalam movie trailer kunchacko boban Jithu Ashraf Shahi Kabir](https://static-gi.asianetnews.com/images/01jkng92tn0xhw3m4kph6ttke1/fotojet--2-_363x203xt.jpg)
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്‍റെ ട്രയ്ലർ റിലീസ് ആയി. കോഴിക്കോട് ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രയ്ലർ പുറത്തിറക്കിയത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിയറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം.
ഗ്രീൻ റൂം പ്രൊഡക്ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാര്യര്‍, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് ആണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ് നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്‍റ്, പി ആർ ഒ പ്രതീഷ് ശേഖർ. ചിത്രം ഫെബ്രുവരി 20 ന് തിയറ്ററുകളില്‍ എത്തും.
ALSO READ : സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി