ത്രില്ലര്‍ മൂഡില്‍ 'ഒ.ബേബി'യുടെ ടീസര്‍ ഇറങ്ങി

ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ്  'ഒ ബേബി' എന്നാണ് ടീസർ നൽകുന്ന സൂചന.

O Baby Official Teaser Ranjan Pramod movie  vvk

കൊച്ചി: രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഒ.ബേബി'യുടെ ടീസര്‍ ഇറങ്ങി.  മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ്  'ഒ ബേബി' എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. 

ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തും.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. 

ടിനി ടോം സ്വന്തം മകനെ അല്‍പ്പമെങ്കിലും വിശ്വസിക്കുക: സംവിധായകന്‍ രഞ്ജന്‍ പ്രമോദ്

ആക്ഷനില്‍ കസറി ബാബു ആന്റണിയും മകനും, 'ദ ഗ്രേറ്റ് എസ്‍കേപ്' ട്രെയിലര്‍ വിസ്‍മയിപ്പിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios