പാന്‍ ഇന്ത്യന്‍ റിലീസിന് 'നെയ്‍മര്‍'; മോഷന്‍ ടീസര്‍ എത്തി
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാൻ ഇന്ത്യ തലത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക
മാത്യു തോമസ്, നസ്‍ലെന്‍ കെ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നെയ്‍മര്‍ എന്ന ചിത്രത്തിന്‍റെ മോഷന്‍ ടീസര്‍ പുറത്തെത്തി. കളര്‍ഫുള്‍ എന്‍റര്‍ടെയ്നര്‍ ആണ് ചിത്രമെന്ന തോന്നല്‍ ഉളവാക്കുന്നതാണ് പുറത്തെത്തിയ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിനു ശേഷം മാത്യു തോമസ്- നസ്‍ലെന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നെയ്‍മര്‍. നവാഗതനായ സുധി മാഡിസൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഫാമിലി എന്റർടെയ്നര്‍ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന നെയ്‍മറില്‍ നസ്‍ലെനും മാത്യുവിനുമൊപ്പം വിജയരാഘവന്‍, ജോണി ആന്‍റണി, ഷമ്മി തിലകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ : ഒഫിഷ്യല്‍! രജനിക്കൊപ്പം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍: ആദ്യ സ്റ്റില്‍
കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ, കലാസംവിധാനം നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ പി കെ ജിനു, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പല, വരികള്‍ വിനായക് ശശികുമാര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്‍റൊ സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍ നവ്നീത് ശ്രീധര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാൻ ഇന്ത്യ തലത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. പി ആർ ഒ- എ എസ് ദിനേശ്.