നെപ്പോളിയനായി ഓസ്കാര്‍ ജേതാവ് ജോക്വിൻ ഫീനിക്സ്; വമ്പന്‍ ട്രെയിലര്‍ എത്തി

സോണിയും ആപ്പിളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 10നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടത്. 

Napoleon trailer Joaquin Phoenix as French conquerors role to screen vvk

ഹോളിവുഡ്: റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്യുന്ന നെപ്പോളിയന്‍റെ ആദ്യ ട്രെയിലർ എത്തി. 
ജോക്വിൻ ഫീനിക്സാണ് ഈ ചരിത്ര സിനിമയില്‍ നെപ്പോളിയനായി എത്തുന്നത്. റിഡ്‌ലി സ്‌കോട്ടിന്‍റെ ക്ലാസിക്ക് ചലച്ചിത്രം ഗ്ലാഡിയേറ്ററില്‍ ജോക്വിൻ ഫീനിക്സ് അവതരിപ്പിച്ച വില്ലന്‍ വേഷം എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതാണ്. 

അതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിഡ്‌ലി സ്‌കോട്ടും ജോക്വിൻ ഫീനിക്സും ഒന്നിക്കുന്നത്. ഫ്രഞ്ച് കമാൻഡർ എന്ന നിലയില്‍ നിന്നും ഫ്രഞ്ച് ചക്രവര്‍ത്തിയായുള്ള  നെപ്പോളിയൻ ബോണപാർട്ടിന്‍റെ വളര്‍ച്ചയാണ് ചിത്രം അവതരിപ്പിക്കുന്നത്.  

സോണിയും ആപ്പിളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 10നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലർ 1793-ലെ ഫ്രാൻസാണ് ആദ്യം കാണിക്കുന്നത്. നെപ്പോളിയന്‍റെ അധികാരത്തിലേക്കുള്ള വളര്‍ച്ചയും ജോസഫൈനുമായുള്ള നെപ്പോളിയന്‍റെ അസ്ഥിരമായ ബന്ധവും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. നവംബര്‍ 22നാണ് നെപ്പോളിയന്‍ തീയറ്ററുകളില്‍ എത്തുക. 

“ഇത് ഫ്രഞ്ച് ചക്രവർത്തിയുടെയും സൈനിക നേതാവിന്റെയും ഉത്ഭവവും. ചക്രവർത്തി പദത്തിലേക്കുള്ള  നിർദയവും, അതിവേഗത്തിലുള്ളതുമായ പ്രയാണത്തിന്‍റെ കഥ പറയുന്നു. നെപ്പോളിയന്റെ പ്രസിദ്ധമായ യുദ്ധങ്ങൾ, ഒരിക്കവും അടങ്ങാത്ത ആഗ്രഹങ്ങള്‍, അതിശയിപ്പിക്കുന്ന തന്ത്രങ്ങള്‍ എല്ലാം ആവിഷ്കരിക്കുന്നു. അസാധാരണ സൈനിക നേതാവെന്ന നിലയില്‍ നിന്നും യുദ്ധ ദർശകനെന്ന നിലയിലും നെപ്പോളിയനെ ചിത്രം കാണിക്കുന്ന" സിനിമയുടെ യൂട്യൂബ് വിവരണത്തില്‍ പറയുന്നു. 

ടൊറൊറ്റോയായി തിലകന്‍, ഷോ മുകേഷ്, ഹോബ്സ് ഇന്നസെന്‍റ്: തകര്‍പ്പന്‍ ഫാസ്റ്റ് X മലയാളം ട്രെയിലര്‍.!

അണുബോംബ് പരീക്ഷണം അടക്കം 'സീറോ സിജിഐ': ഓപ്പൺഹൈമറിനെക്കുറിച്ച് നോളന്‍

Asianet News Live ​​​​​​​​​​​​​​
 

Latest Videos
Follow Us:
Download App:
  • android
  • ios