'നൻപകൽ നേരത്ത് മയക്കത്തിന്‍റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. 

Nanpakal Nerathu Mayakkam Official Trailer

തിരുവനന്തപുരം: മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കത്തിന്‍റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതിനാല്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം' . ചിത്രം 27മത് ഐഎഫ്എഫ്കെയിൽ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍. 

പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാകുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ തന്‍റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.  

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ഐഎഫ്എഫ്കെ പ്രദര്‍ശനത്തിന് പിന്നാലെ തീയറ്റര്‍ റിലീസിന് മുന്നോടിയായാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവരുന്നത്.

ഒടിടിയില്‍ അല്ല, 'നന്‍പകല്‍' തിയറ്ററില്‍ത്തന്നെ; ഔദ്യോഗിക പ്രഖ്യാപനം

'നന്‍പകല്‍'; ലിജോയോട് അഭ്യര്‍ഥനയുമായി സിനിമാപ്രേമികള്‍

Latest Videos
Follow Us:
Download App:
  • android
  • ios