Muddy Movie : ബിഗ് സ്ക്രീന്‍ ഇനി റേസിംഗ് ട്രാക്ക്! 'മഡ്ഡി' ട്രെയ്‍ലറിന് ഒരു കോടിയിലേറെ കാഴ്ചകള്‍

ഈ മാസം 10ന് തിയറ്ററുകളില്‍

muddy official trailer crosses 1 crore views on youtube

ഇന്ത്യയിലെ ആദ്യത്തെ മഡ് റേസിംഗ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് 'മഡ്ഡി' (Muddy). ഡോ: പ്രഗഭല്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഈ മാസം 10നാണ് റിലീസ്. ഈ മാസം ഒന്നാം തീയതി റിലീസ് ചെയ്യപ്പെട്ട ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം ഒരു കോടിയിലേറെ കാഴ്ചകള്‍ ട്രെയ്‍ലര്‍ നേടിക്കഴിഞ്ഞു.

ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം പികെ7 പ്രൊഡക്ഷന്‍റെ ബാനറില്‍ പ്രേമ കൃഷ്‍ണ ദാസ് ആണ്. എഡിറ്റിംഗ് സാന്‍ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈന്‍ രവി ബസ്‍റൂര്‍, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭല്‍, ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. സംഭാഷണം എഴുതിയിരിക്കുന്നത് ആര്‍ പി ബാല. യുവാന്‍ കൃഷ്‍ണ, റിഥാന്‍ കൃഷ്‍ണ, അമിത് ശിവദാസ്, രണ്‍ജി പണിക്കര്‍, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios