Money Heist Korea : 'കൊള്ളയടി ഇനി കൊറിയയില്‍' : മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി

മണി ഹീസ്റ്റ്: കൊറിയ - ജോയിന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയന്‍ മണി ഹീസ്റ്റിന്‍റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമ്മാതാവുമായ യൂ ജി-ടേയാണ് പ്രധാന കഥാപാത്രമായ പ്രഫസറെ അവതരിപ്പിക്കുന്നത്.

Money Heist: Korea Joint Economic Area Teaser Trailer

സോള്‍: ലോക തരംഗമായ സീരിസ് മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി. പ്രൊഫസറിന്റെയും സംഘത്തിന്റെയും കൊറിയന്‍ അവതരണമാണ് ഈ സീരിസില്‍ ഉണ്ടാകുക. സീരിസിന്‍റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് (Netflix) ഇപ്പോള്‍ പുറത്തുവിട്ടു. ഇരു കൊറിയകളും യോജിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്ന സാന്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ വലിയൊരു പണം കൊള്ള പ്ലാന്‍ ചെയ്യുന്ന പ്രഫസറെയും സംഘത്തെയുമാണ് ട്രെയിലറില്‍ കാണിക്കുന്നത്.

മണി ഹീസ്റ്റ്: കൊറിയ - ജോയിന്റ് ഇക്കണോമിക് ഏരിയ (Money Heist: Korea - Joint Economic Area ) എന്നാണ് കൊറിയന്‍ മണി ഹീസ്റ്റിന്‍റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമ്മാതാവുമായ യൂ ജി-ടേയാണ് പ്രധാന കഥാപാത്രമായ പ്രഫസറെ അവതരിപ്പിക്കുന്നത്. ഇതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. മണി ഹീസ്റ്റിലെ ഒറിജിനല്‍ പതിപ്പില്‍  അൽവാരോ മോർട്ടിന്റെ റോളിന് സമാനമാണ് ഈ റോള്‍ എന്നാണ് നെറ്റ്ഫ്ലിക്സ് നല്‍കുന്ന സൂചന

നെറ്റ്ഫ്‌ളിക്‌സിലെ തന്നെ ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പില്‍ ഉണ്ടാകും. ആക്ഷൻ-പായ്ക്ക്ഡ് സീസണിനെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിഹീസ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്‌കുകൾക്ക് പകരം ഹാഹോ മാസ്‌ക്കുകളാണ് കൊറിയന്‍ സീരിസില്‍ ഉണ്ടാകുക.

മണി ഹീസ്റ്റിന്റെ കെ-അഡാപ്റ്റേഷൻ പ്രവർത്തനത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് 2020 നവംബറിലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. 12 എപ്പിസോഡുകളുള്ള സീസണായിരിക്കും ഉണ്ടാകുക, മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ സംവിധാനം വോയ്‌സ്, ദി വിസിറ്റർ, ബ്ലാക്ക് തുടങ്ങിയവയുടെ സംവിധാനത്തിലൂടെ പേരുകേട്ട കിം ഹോങ് സൺ ആണ്. ജൂണ്‍ 24നാണ് ഈ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.

നെറ്റ്ഫ്ലിക്സിന് സംഭവിക്കുന്നതെന്ത്? 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios