ത്രില്ലടിപ്പിക്കാന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര; 'മിഷന്‍ മജ്‍നു' നെറ്റ്ഫ്ലിക്സിലൂടെ: ടീസര്‍

സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

mission majnu teaser Sidharth Malhotra Rashmika Mandanna netflix

സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്‍ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്നു എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 1971 ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ ടീസര്‍ നിരവധി ആക്ഷന്‍ സീക്വന്‍സുകളോടെയാണ് എത്തിയിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്‍ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്. 

സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‍വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പര്‍വേസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബിജിതേഷ് ഡെ, എഡിറ്റിംഗ് നിതിന്‍ ബൈദ്, സിദ്ധാര്‍ഥ് എസ് പാണ്ഡെ, സംഗീതം തമിഷ്ക് ബാഗ്ചി, റോചാക് കോഹ്‍ലി, ആര്‍കൊ, ആര്‍എസ്‍വിപി മൂവീസ്, ഗില്‍റ്റി ബൈ അസോസിയേഷന്‍, മീഡിയ എല്‍എല്‍പി എന്നീ ബാനറുകളില്‍ റോണി സ്ക്രൂവാല, അമര്‍ ബുടാല, ഗരിമ മെഹ്ത എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : 'ആദ്യ പകുതി ആരാധകര്‍ക്ക്, രണ്ടാം പകുതി എല്ലാവര്‍ക്കും'; 'തുനിവി'നെക്കുറിച്ച് സംവിധായകന്‍

തിയറ്ററുകളില്‍ റിലീസ് പ്രഖ്യാപിച്ചിട്ട് പലകുറി മാറ്റിവെക്കപ്പെട്ട ചിത്രമാണിത്. ഈ വര്‍ഷം മെയ് 13 ന് എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് ജൂണ്‍ 10 ലേക്ക് മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിക്കാതെ പിന്നെയും റിലീസ് നീട്ടി. ഏറ്റവുമൊടുവില്‍ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി ചിത്രം എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്ന പ്രഖ്യാപനം. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios