Meppadiyan trailer : ആക്ഷന്‍ ഹീറോയല്ല 'മേപ്പടിയാന്‍'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍
ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം
ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ (Vishnu Mohan) സംവിധാനം ചെയ്‍ത 'മേപ്പടിയാന്‍റെ' (Meppadiyan) ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷന്‍ പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മുന്‍പ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ ഈ ചിത്രവും കഥാപാത്രവും ആ ശ്രേണിയില്‍ വരുന്നതല്ല. കുടുംബചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവുമാണിത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ജയകൃഷ്‍ണന്‍ എന്ന നായക കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടി മേക്കോവര്‍ നടത്തിയിരുന്നു ഉണ്ണി. അഞ്ജു കുര്യന്‍ ആണ് നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തും. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് വിതരണം.