Malayankunju Trailer : വേറിട്ട ഭാവത്തില്‍ ഫഹദ്; 'മലയന്‍കുഞ്ഞ്' ട്രെയ്‍ലര്‍

എ ആര്‍ റഹ്മാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

malayankunju official trailer fahadh faasil a r rahman mahesh narayanan sajimon prabhakar

ഫഹദ് ഫാസിലിനെ (Fahadh Faasil) നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ (Sajimon Prabhakar) സംവിധാനം ചെയ്‍ത 'മലയന്‍കുഞ്ഞി'ന്‍റെ (Malayankunju) ട്രെയ്‍ലര്‍ പുറത്തെത്തി. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്‍റേതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും. 2022 ഫെബ്രുവരി റിലീസ് ആണ് ചിത്രം. 'ട്രാന്‍സി'നു ശേഷം ഫഹദിന്‍റേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രമാണിത്. തെലുങ്ക് അരങ്ങേറ്റ ചിത്രം പുഷ്‍പയാണ് ഫഹദിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അല്ലു അര്‍ജുന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍

Latest Videos
Follow Us:
Download App:
  • android
  • ios