'മിഥുന'വും 'വരവേല്‍പ്പും' ഒരുമിച്ച് സംഭവിച്ചാല്‍; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' വെബ് സിരീസ് ട്രെയ്‍ലര്‍
പ്രണയവും കോമഡിയും കോർത്തിണക്കിയ സീരീസ്
മലയാളത്തില്‍ ഒരു വെബ് സിരീസ് കൂടി വരുന്നു. നീരജ് മാധവ്, ഗൌരി ജി കിഷന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിരീസിന്‍റെ പേര് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നാണ്. വെബ് സിരീസിന്‍റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. വിനോദ് എന്ന പ്രവാസി ചെറുപ്പക്കാരനെയാണ് നീരജ് മാധവ് എത്തുന്നത്. നാട്ടില്‍ ഒരു വീട് വെക്കണമെന്നും വിവാഹം കഴിക്കണമെന്നുമുള്ള ആഗ്രഹവുമായി മാധവ് വിദേശത്തുനിന്ന് എത്തുന്നതിനെത്തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് വെബ് സിരീസില്‍ ഉണ്ടാവുകയെന്ന് ട്രെയ്‍ലര്‍ പറയുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിരീസ് സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ് ആണ്.
ഗൌരി എന്ന് തന്നെയാണ് ഗൌരി ജി കിഷന്‍റെ കഥാപാത്രത്തിന്‍റെ പേര്. പപ്പന്‍ എന്നാണ് അജു വര്‍ഗീസിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്. ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ചിരിക്കുന്ന ഈ റൊമാന്‍റിക് കോമഡി സിരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് അര്‍ജു ബെന്‍, കലാസംവിധാനം ബോബന്‍, മേക്കപ്പ് പട്ടണം റഷീദ്, സൌണ്ട് മിക്സ് എം ആര്‍ രാജകൃഷ്ണന്‍. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഫെബ്രുവരി 28 ന് സ്ട്രീമിംഗ് ആരംഭിക്കും.
ALSO READ : ഉള്ള് തൊടുന്ന കഥ, പെര്‍ഫോമന്‍സിന് കൈയടി; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' റിവ്യൂ