ഷെയ്‍ന്‍ നിഗത്തിനൊപ്പം മഹിമ നമ്പ്യാര്‍; 'ലിറ്റില്‍ ഹാര്‍ട്‍സ്' ട്രെയ്‍ലര്‍

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിര്‍മ്മാണം

little hearts malayalam movie trailer shane nigam mahima nambiar

വമ്പൻ ഹിറ്റ് ആയിരുന്ന ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം- മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ഇത് എത്തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി  മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. 

വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രി ആയിരുന്നു.

മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും ലിറ്റിൽ ഹാർട്സ് ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. 

ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് പിന്നാടന്‍റേതാണ് തിരക്കഥ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റേതായിരുന്നു. ക്യാമറ ലുക്ക് ജോസ്, എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാ രാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി, അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവ്, മൻസൂർ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ, പിആർഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : കുടുംബത്തോടൊപ്പം ഒരു യാത്ര; ചിത്രങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവച്ച് വരദ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios