കുറുക്കന്‍ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ സെക്കന്റ് ട്രെയിലര്‍ പുറത്തിറങ്ങി

ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ചിത്രമാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറുമൊക്കെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

Kurukkan Official Trailer 2 Vineeth Sreenivasan Sreenivasan Shine Tom Chacko movie vvk

കൊച്ചി: പൊട്ടിച്ചിരിപ്പിച്ച് കുറുക്കന്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന കുറുക്കന്‍ വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ചിത്രമാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറുമൊക്കെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇപ്പോഴിതാ തിയ്യേറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൊടി പൂരം തീർത്തു കൊണ്ടു മുന്നേറുന്ന കുറുക്കന്റെ സെക്കന്റ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ് ആണ് ഛായാഗ്രാഹകൻ. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീന്‍, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, പി ആർ ഓ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, സ്റ്റിൽ പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്ക്യുറ, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണചിത്ര ബിഗ് സ്ക്രീൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, സൂപ്പര്‍താര പദവിക്ക് 'പ്രശ്നമുണ്ട്: രജനികാന്ത്

ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യ ചിത്രം "കാന്ത"; ടൈറ്റില്‍ പ്രഖ്യാപിച്ചു; നിര്‍മ്മാണത്തില്‍ റാണയും
 

Latest Videos
Follow Us:
Download App:
  • android
  • ios