നിഗൂഢതയുണര്‍ത്തി ദുര്‍ഗ കൃഷ്‍ണ, കൃഷ്‍ണ ശങ്കര്‍; 'കുടുക്ക് 2025' ട്രെയ്‍ലര്‍

രചന, സംവിധാനം ബിലഹരി

kudukku 2025 trailer durgs krishna krishnasankar bilahari

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്‍റെ റിലീസ്.

അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഭൂമി, മണികണ്ഠന്‍ അയ്യപ്പ, പശ്ചാത്തല സംഗീതം ഭൂമി, മുജീബ് മജീദ്, കലാസംവിധാനം ഇന്ദുലാല്‍, അനൂപ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, സ്റ്റില്‍സ് അരുണ്‍ കിരണം.

ALSO READ : ആരതിക്ക് സര്‍പ്രൈസുമായി റോബിന്‍; റീല്‍സ് വീഡിയോ

കുടുക്കിലെ ഒരു ​ഗാന രം​ഗവുമായി ബന്ധപ്പെട്ട് നടി ദുർ​ഗയ്ക്ക് എതിരെ സൈബർ ആക്രമണം നടന്നിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തിൽ പ്രതികരണവുമായി കൃഷ്ണ ശങ്കറും ദുർ​ഗയുടെ ഭർത്താണ് അർജുൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നൽകാനുള്ളതെന്നാണ് അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് തന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും അർജുൻ കുറിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios