'ആവാസവ്യൂഹം' സംവിധായകന്‍റെ വെബ് സിരീസ്; 'ക്രയ വിക്രയ പ്രക്രിയ' ട്രെയ്‍ലര്‍

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

Kraya Vikraya Prakriya Official Trailer web series krishand

ആവാസവ്യൂഹം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ക്രിഷാന്ദ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും ഐഎഫ്എഫ്കെയിലും അടക്കം പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ഒരിക്കല്‍ എടുത്തു പറഞ്ഞതും വാര്‍ത്തയായിരുന്നു. ആവാസവ്യാഹത്തിനു ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ഫീച്ചര്‍ ചിത്രവും ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പുരുഷ പ്രേതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍ ആണ് നായിക. എന്നാല്‍ ഇപ്പോഴിതാ ക്രിഷാന്ദിന്‍റെ സംവിധാനത്തില്‍ ഒരു വെബ് സിരീസും പ്രേക്ഷകരെ തേടി എത്തുകയാണ്.

ക്രയ വിക്രയ പ്രക്രിയ എന്നു പേരിട്ടിരിക്കുന്ന സിരീസിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. കൊവിഡ് കാലത്ത് തങ്ങള്‍ നടത്തിയ ഒരു പരിശ്രമമാണ് ഇതെന്ന് പറയുന്നു ക്രിഷാന്ദ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിന്‍സ് ഷാന്‍, അര്‍ച്ചന സുരേഷ് കുമാര്‍, ശ്രീ, മാധവ് വിഷ്ണു, അരുണ്‍ നാരായണന്‍, സാജന്‍ കെ മാത്യു, രാഹുല്‍ രാജഗോപാല്‍ ശ്രീജന്‍, ശ്രീനാഥ് ബാബു, സനൂപ് പടവീടന്‍, പൂജ മോഹന്‍രാജ്, ശംഭു, മനു ഭദ്രന്‍, സുന്ദര്‍ വാര്യര്‍, രമേശ് ചന്ദ്രന്‍, മനോജ് കൃഷ്ണകുമാര്‍, അജയഘോഷ്, സായ് ഗായത്രി, കലേഷ് കണ്ണാട്ട് എന്നിവരാണ് അഭിനയിക്കുന്നത്.  അഡീഷണല്‍ സിനിമാറ്റോഗ്രഫി വിഷ്ണു പ്രഭാകര്‍, പശ്ചാത്തല സംഗീതം ബേസില്‍ പോള്‍, സൌണ്ട് ഡിസൈന്‍ അയാന്‍ കെ, ക്രിഷാന്ദ്, സൌണ്ട് എഫക്റ്റ്സ് അക്ഷയ് ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീജിത്ത് കെ ബി, കലാസംവിധാനം സുജിത്ത്, അസോസിയേറ്റ് ഡയറക്ടേഴ്സ് അജിത്ത് കെ ഹരിദാസ്, ഷെഫിന്‍ മാത്യു, നിഖില്‍ പ്രഭാകര്‍. നേരമ്പോക്ക് എന്ന യുട്യൂബ് ചാനലിലൂടെയാണ് സിരീസ് പ്രദര്‍ശനത്തിന് എത്തുക.

ALSO READ : മുംബൈ, ചെന്നൈ, ബം​ഗളൂരു; കേരളത്തിന് പുറത്ത് വന്‍ റിലീസുമായി 'മാളികപ്പുറം'

Latest Videos
Follow Us:
Download App:
  • android
  • ios