Kondaa trailer : പൊളിറ്റിക്കല്‍ ത്രില്ലറുമായി രാം ഗോപാല്‍ വര്‍മ്മ; 'കൊണ്ടാ' ട്രെയ്‍ലര്‍
രാം ഗോപാല്‍ വര്‍മ്മയുടെ തെലുങ്ക് ചിത്രം
രാം ഗോപാല്‍ വര്‍മ്മ (Ram Gopal Varma) സംവിധാനം ചെയ്യുന്ന തെലുങ്ക് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'കൊണ്ടാ'യുടെ (Kondaa) ട്രെയ്‍ലര്‍ പുറത്തെത്തി. തൊണ്ണൂറുകളിലെ നക്സല്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം രാഷ്ട്രീയ നേതാക്കളും ദമ്പതികളുമായ കൊണ്ടാ മുരളിയുടെയും കൊണ്ടാ സുരേഖയുടെയും ജീവിതമാണ് സ്ക്രീനില്‍ എത്തിക്കുന്നത്. കൊണ്ടാ മുരളിയെ ത്രിഗുണും കൊണ്ടാ സുരേഖയെ ഇറ മോറുമാണ് അവതരിപ്പിക്കുന്നത്. രാം നഗറിലുള്ള ഇവരുടെ ക്യാമ്പ് ഓഫീസില്‍ വച്ചായിരുന്നു ട്രെയ്‍ലര്‍ റിലീസ്.
ഡിഎസ്ആര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. പശ്ചാത്തല സംഗീതം ആനന്ദ്, ഛായാഗ്രഹണം ജോഷി മലഹഭാരത്, എഡിറ്റിംഗ് മനീഷ് താക്കൂര്‍, സംഭാഷണം ഭരത് കുമാര്‍, കലാസംവിധാനം അഞ്ജി, ഓട്ടോ ജോണി, നിര്‍മ്മാണം സുസ്‍മിത പട്ടേല്‍, സഹനിര്‍മ്മാണം അഗസ്ത്യ കമ്പനി, സംഘട്ടന സംവിധാനം ബി ശ്രീകാന്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബൊമ്മു അനില്‍ റെഡ്ഡി, ചീഫ് അസിസ്റ്റന്‍റ് ഡയറക്ടര്‍ രോഹിത്ത് കട്ട, വസ്ത്രാലങ്കാരം ഉമ, മേക്കപ്പ് ശ്രീനിവാസ് മെനുഗു. പൃഥ്വി രാജ്, തുളസി, എല്‍ ബി ശ്രീറാം തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.