'ദ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍' : സ്കോര്‍സെസിയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍
വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് നെ നീറോ, ലിലി ഗ്ലാഡ്‌സ്റ്റണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ഹോളിവുഡ്: വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസിയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഒരു ക്രൈം ഡ്രാമയാണ് 'ദ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍' എന്ന ചിത്രം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് നെ നീറോ, ലിലി ഗ്ലാഡ്‌സ്റ്റണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ജെസി പ്ലെമണ്‍സ്, ടാന്റൂ കര്‍ദിനാള്‍, ബ്രെന്റന്‍ ഫ്രേസര്‍, ജോണ്‍ ലിത്‌ഗോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍: ദി ഓസേജ് മര്‍ഡേഴ്‌സ് ആന്‍ഡ് ദ ബര്‍ത്ത് ഓഫ് ദ എഫ്.ബി.ഐ' എന്ന നോവലിനെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡേവിഡ് ഗ്രാം എഴുതിയ 2017 ല്‍ ഇറങ്ങിയ ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു.
ആപ്പിള്‍ സ്റ്റുഡിയോസ് ഇംപെരറ്റീവ് എന്റര്‍ടൈന്‍മെന്റ്‌സ്, സികേലിയ പ്രൊഡക്ഷന്‍സ്, ആപ്പിയന്‍ വേ പ്രൊഡക്ഷന്‍ എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ ആറിന് ചിത്രം റിലീസ് ചെയ്യും.
കാന്‍ ചലച്ചിത്ര മേളയില്‍ മെയ് 20ന് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ട്രെയിലര്‍ പുറത്തുവിട്ടത്. 1920കളിലെ ഒക്‌ലഹോമയുടെ പശ്ചാത്തലത്തിലാണ് കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ വരുന്നത്. ഒസാജ് നേഷൻ എന്ന സമ്പന്ന സംഘത്തിലെ അംഗഭങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിലെ ഇതിവൃത്തം. ആപ്പിള്‍ ടിവിയിലാണ് ഈ പടം തീയറ്റര്‍ റിലീസിന് ശേഷം സ്ട്രീം ചെയ്യുക.
ഫ്ലാഷിനൊപ്പം ബാറ്റ്മാനും, സൂപ്പര്‍ ഗേളും; ഗംഭീര ട്രെയിലറുമായി 'ദ ഫ്ലാഷ്'
ഡോണ്‍ ആകാന്‍ ഇല്ലെന്ന് ഷാരൂഖ്: ഡോണ്‍ 3യില്‍ രണ്‍വീര്‍ സിംഗ് നായകനാകുമെന്ന് റിപ്പോര്‍ട്ട്