' കേരളാ ക്രൈം ഫയൽസ് ' ട്രെയിലര്‍ ബിഗ്ബോസ്സ് വേദിയിൽ അവതരിപ്പിച്ചു മോഹൻലാൽ

ബിഗ് ബോസ് ഹൗസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അജു വർഗീസിനും ലാലിനും ഒപ്പം സൂപ്പർ താരം മോഹൻലാലാണ് ട്രൈലെർ അനാവരണം  ചെയ്തത്. 

Kerala Crime Files Malayalam Official Trailer vvk

ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, "കേരളാ ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര" യുടെ ട്രൈലെർ പ്രേക്ഷകർക്ക് മുന്നിലെത്തി. ജൂൺ 23 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ' കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര '

ബിഗ് ബോസ് ഹൗസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അജു വർഗീസിനും ലാലിനും ഒപ്പം സൂപ്പർ താരം മോഹൻലാലാണ് ട്രൈലെർ അനാവരണം  ചെയ്തത്. ജൂൺ, മധുരം എന്നി ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീർ ആണ് ' കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര ' സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് വെബ്സീരീസ് നിർമ്മിച്ചിരിക്കുന്നത്.ജൂൺ 23 നു കേരള ക്രൈം ഫയൽസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും

കാഴ്ചക്കാരെ അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്ന കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ഉദ്വേഗജനകമായ പോലീസ് പ്രൊസിഡ്യുവർ കഥ പറയുന്ന ആദ്യ ഭാഗത്തിന്റെ ടീസറിനു മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്നു ലഭിച്ചത്. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒർജിനൽ വെബ് സീരിസുകളോട് കിട പിടിക്കുന്ന തരത്തിലെ അവതരണവും ' കേരള ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര ' യെ വ്യത്യസ്തമാക്കും എന്നാണ് അണിയറ ക്കാർ ഉറപ്പ് പറയുന്നത്. 

ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു ട്രൈലെറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട് - നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്.

"ടോപ് ഫൈവിനെ പറ്റി എനിക്ക് പറയാനുള്ളത് " കാര്യം തുറന്ന് പറഞ്ഞ് പുറത്തുവന്ന സാഗർ സൂര്യ

തനിക്ക് ക്യാപ്റ്റന്‍സി വേണ്ടെന്ന് ശോഭ; അതൊന്നും നടക്കില്ലെന്ന് മോഹന്‍ലാല്‍

Latest Videos
Follow Us:
Download App:
  • android
  • ios