"ശേഷം മൈക്കിൽ ഫാത്തിമ"യുടെ ട്രയ്ലർ ശ്രദ്ധേയമാകുന്നു; മൈക്ക് ഏന്തി കല്യാണി.!

മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. 

Kalyani Priyadarshans Family Entertainer sesham mikeil Fathima Trailer Released vvk

കൊച്ചി: കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ചിത്രം "ശേഷം മൈക്കിൽ ഫാത്തിമ" യുടെ ട്രയ്ലർ ശ്രദ്ധേയമാകുന്നു. 24 മണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ ട്രെയിലര്‍ 1 മില്ല്യണിന് അടുത്ത് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്‌. 

മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ഫുട്ബാൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച്‌ കസറിയ കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്.

വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.

'അവളാണോ ഇവള്‍?'; മഹാറാണിയിലെ പുതിയ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്

വൈറലായി പ്രയാഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്‍റിംഗില്‍ തുടരുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios