ബ്രഹ്മാണ്ഡം എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും; കല്‍ക്കിയുടെ പുതിയ ലോകം - ട്രെയിലര്‍

അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 3 മിനുട്ടോളം നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Kalki 2898 AD Trailer Prabhas Amitabh Bachchan Kamal Haasan Deepika Nag Ashwin vvk

ഹൈദരബാദ്: ഇന്ത്യന്‍ സിനിമലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എഡി. 

അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 3 മിനുട്ടോളം നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക, കമല്‍ഹാസന്‍ തുടങ്ങിയവര്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിൻ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ് ട്രെയിലറില്‍ നിന്ന്.

നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ലോഞ്ചിംഗില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി പുറത്തുവിട്ടിരുന്നു. 

മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിൻ. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം പുരാണവും ഫ്യൂച്ചറും ചേര്‍ത്തുള്ള വ്യത്യസ്ത കഥയാണ് പറയുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ട്രെയിലറില്‍ അതിന്‍റെ സൂചനകളും ഉണ്ട്. 

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുന്നത്.  ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്. 

ഷാരൂഖും അംബാനിയും ഒന്നിച്ചിരുന്നു മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടിച്ച പാനീയം; വില കേട്ട് ഞെട്ടരുത് !

കലിപ്പ് ലുക്കില്‍ കാളി ചിത്രത്തിന് മുന്നില്‍ ധനുഷ്: വമ്പന്‍ അപ്ഡേറ്റുമായി 'രായൻ'

Latest Videos
Follow Us:
Download App:
  • android
  • ios