ഉദയനിധിയുടെ ആക്ഷന്‍ ത്രില്ലര്‍; 'കലഗ തലൈവന്‍' ടീസര്‍

ഏറെക്കാലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഈ ചിത്രം പലവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു

Kalaga Thalaivan Udhayanidhi Stalin Magizh Thirumeni red giant movies

ഉദയനിധി സ്റ്റാലിനെ നായകനാക്കി മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച കലഗ തലൈവന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ 1.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരുണ്‍രാജ കാമരാജിന്‍റെ സംവിധാനത്തില്‍ എത്തിയ നെഞ്ചുക്കു നീതിക്കു ശേഷം ഉദയനിധിയുടേതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണിത്.

ഏറെക്കാലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഈ ചിത്രം പലവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. അരുണ്‍ വിജയിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം തടത്തിനു ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദ്ദേഹത്തിന്‍റെ കരിയറിലെ അഞ്ചാമത്തെ ചിത്രവും. നിധി അഗര്‍വാള്‍ ആണ് നായിക. സംഗീത സംവിധായകന്‍ ശ്രീകാന്ത് ദേവയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ചിത്രം കൂടിയായിരിക്കും ഇത്. കലൈയരശനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ALSO READ : അലസനെന്ന് പരിഹസിച്ചവര്‍ക്ക് നിശബ്‍ദരാവാം; 'സലാറി'ല്‍ കാണാം ആ പഴയ പ്രഭാസിനെ

അതേസമയം മാമന്നന്‍ ആണ് ഉദയനിധിയുടേതായി നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം. കര്‍ണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. പ്രതിനായക വേഷത്തില്‍ എത്തുന്നത് ഫഹദ് ഫാസില്‍ ആണ്. കമല്‍ ഹാസന്‍ ടൈറ്റില്‍ റോളില്‍ എത്തിയ വിക്രത്തിനു ശേഷം ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ഇത്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധായകന്‍. ചിത്രത്തിന്‍റെ ജോലികളിലാണ് റഹ്‍മാന്‍ ഇപ്പോള്‍. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മാരി സെല്‍വരാജ് മാമന്നന്‍റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios