'കെജിഎഫി'നെ മറികടക്കുമോ 'കബ്‍സ'? കന്നഡയില്‍ നിന്ന് അടുത്ത ദൃശ്യവിസ്‍മയം: ട്രെയ്‍ലര്‍
1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്
കന്നഡ സിനിമയില്‍ നിന്ന് എത്തുന്ന അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം കബ്സയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ ചന്ദ്രു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. ചിത്രം ലോകമെമ്പാടും മാര്‍ച്ച് 17 ന് തിയറ്ററുകളില്‍ എത്തും.
1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പീഡകള്‍ ഏറ്റുവാങ്ങിയ ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് കബ്സ പറയുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും. കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം എ ജെ ഷെട്ടി, കലാസംവിധാനം ശിവകുമാര്‍, എഡിറ്റിംഗ് മഹേഷ് റെഡ്ഡി, പീറ്റര്‍ ഹെയ്ന്‍, രവി വർമ്മ, വിജയ്, വിക്രം, റാം ലക്ഷ്മൺ, മോർ എന്നിവരാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിക്കുന്നത്. മലയാളം പിആർഒ വിപിൻ കുമാർ, പ്രൊഡക്ഷൻ ഹെഡ് യമുന ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗഗൻ ബി എ.
ALSO READ : വീണ്ടും റിലീസ് പെരുമഴ; ഈ വാരം തിയറ്ററുകളില്‍ 7 മലയാളം ചിത്രങ്ങള്‍