Joshua imai pol kaaka trailer : ആക്ഷന്‍ ത്രില്ലറുമായി ഗൗതം മേനോന്‍; 'ജോഷ്വ ഇമൈ പോല്‍ കാക' ട്രെയ്‍ലര്‍
കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ട ചിത്രം
ഗൗതം മേനോന്‍ (Gautham Vasudev Menon) സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം 'ജോഷ്വ ഇമൈ പോല്‍ കാക'യുടെ (Joshua imai pol kaaka) ട്രെയ്‍ലര്‍ പുറത്തെത്തി. വരുണ്‍ നായകനാവുന്ന ചിത്രത്തില്‍ കൃഷ്‍ണ, റാഹെയ് എന്നിവരാണ് നായികമാരാവുന്നത്. ഗൗതം മേനോന്‍റെത് തന്നെയാണ് ചിത്രത്തിന്‍റെ രചന. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് എത്തുന്ന വിഐപി ആയ ഒരു സ്ത്രീയുടെ അംഗരക്ഷകനാണ് വരുണിന്‍റെ നായക കഥാപാത്രം.
യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍, വിചിത്ര, ദിവ്യദര്‍ശിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം എസ് ആര്‍ കതിര്‍, എഡിറ്റിംഗ് ആന്‍റണി, സംഗീതം കാര്‍ത്തിക്, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സംഘട്ടന സംവിധാനം യാന്നിക് ബെന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അശ്വിന്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍. 2020 അവസാനം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു.