Madhuram : 'സാബു ചേട്ടൻ ഒരു ഫാമിലി മാൻ ആണല്ലേ'; ജോജു ജോർജിന്റെ 'മധുരം' ട്രെയിലർ

ജോജു ജോര്‍ജിന്‍റെ മധുരം ട്രെയിലര്‍ പുറത്തുവിട്ടു. 

joju george movie madhuram official trailer

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന ജോജു ജോർജ്(joju george) ചിത്രമാണ് 'മധുരം'(Madhuram).അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ട്രെയിലർ സോണി ലിവ്വിലൂടെയാണ് റിലീസ് ചെയ്തത്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. ജൂൺ എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ.

ജോജു ജോര്‍ജ് ചിത്രത്തില്‍ അര്‍ജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 

Latest Videos
Follow Us:
Download App:
  • android
  • ios