ക്രൂരനായ സൈക്കോ കില്ലര്‍, പിന്തുടര്‍ന്ന് പൊലീസ് : ഇരൈവന്‍റെ ട്രെയിലർ പുറത്തിറങ്ങി
ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി കൊല ചെയ്യുന്ന സൈക്കോ കില്ലറായ ബ്രഹ്മ പൊസീസ് തടവില്‍ നിന്ന് രക്ഷപ്പെടുന്നതും. അയാള്‍ കൊലപാതകങ്ങള്‍ നടത്തുന്നതും അത് തടയാന്‍ അർജുൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.
ചെന്നൈ: സെപ്തംബർ 28 ന് റിലീസാകുന്ന തമിഴ് ക്രൈം ത്രില്ലര്‍ ഇരൈവന്‍റെ ട്രെയിലർ പുറത്തിറങ്ങി. എൻട്റെന്നും പുന്നഗൈ , മനിതൻ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ. അഹമ്മദാണ് ഈ ചിത്രം ഒരുക്കുന്നത്. ജയം രവി അവതരിപ്പിക്കുന്ന അർജുൻ എന്ന പോലീസുകാരനായും ബ്രഹ്മ എന്ന സീരിയൽ കില്ലർ ആയി ബോളിവുഡ് താരം രാഹുൽ ബോസും ചിത്രത്തില്‍ എത്തുന്നു.
ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി കൊല ചെയ്യുന്ന സൈക്കോ കില്ലറായ ബ്രഹ്മ പൊസീസ് തടവില്‍ നിന്ന് രക്ഷപ്പെടുന്നതും. അയാള്‍ കൊലപാതകങ്ങള്‍ നടത്തുന്നതും അത് തടയാന്‍ അർജുൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. കടുത്ത വയലന്‍സ് രംഗങ്ങളാണ് ചിത്രത്തില്‍ എന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തില്‍ നായിക.
ആശിഷ് വിദ്യാര്‍ത്ഥി, നരെയ്ന്‍ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.
തനി ഒരുവന് ശേഷം നയന്‍താരയും ജയം രവിയും ഒന്നിക്കുന്ന ചിത്രമാണ് ഇരൈവന്‍. യുവാന്‍ ശങ്കര രാജയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജയം രവിയും അഹമ്മദും മുമ്പ് ജനഗണമന എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ അത് റിലീസ് ചെയ്തിരുന്നില്ല. കീർത്തി സുരേഷ് നായികയായി അഭിനയിക്കുന്ന സൈറണിലാണ് ജയം രവി അടുത്തതായി അഭിനയിക്കുന്നത്.
അതേ സമയം ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ 2015 തനി ഒരുവന്‍റെ തുടർച്ചയായ തനി ഒരുവൻ 2വില്‍ നയൻതാരയ്‌ക്കൊപ്പം ജയം രവി അഭിനയിക്കും. അടുത്തിടെ തനി ഒരുവന്‍ റിലീസിന്‍റെ എട്ടാം വാര്‍ഷികത്തിലാണ് തനി ഒരുവൻ 2 പ്രഖ്യാപിച്ചത്. ഇതിന്‍റെ അനൌണ്‍സ്മെന്‍റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
സലാര്‍ റിലീസ് മാറ്റിയത് ജവാനെ പേടിച്ചോ? ചര്‍ച്ച മുറുകുന്നു, പക്ഷെ കാര്യം ഇതാണ്.!